Posted On
date_range Updated On
date_range ടെന്നീസ് താരം സിമോണ ഹാലെപ്പിന് കോവിഡ്
ലോക രണ്ടാം നമ്പർ വനിത ടെന്നീസ് താരം സിമോണ ഹാലെപ്പിന് കോവിഡ് സ്ഥിരീകരിച്ചു.
'ഞാൻ കോവിഡ് പോസിറ്റീവായ വിവരം എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു. വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. ചെറിയ രോഗലക്ഷണങ്ങളുണ്ടായിരുന്നവ മാറിവരുന്നു. ആശ്വാസം തോന്നുന്നു. എത്രയും വേഗം തിരിച്ചുവരാം' -സിമോണ ഹാലെപ്പ് ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ചയാണ് റൊമാനിയൻ ടെന്നീസ് താരമായ 29കാരി സിമോണക്ക് രോഗം സ്ഥിരീകരിക്കുന്നത്. 2019ൽ വിംബിൾടണ്ണും 2018ൽ ഫ്രഞ്ച് ഒാപ്പണും ഹാലെപ്പ് സ്വന്തമാക്കിയിരുന്നു. ഇൗ വർഷം നടക്കാനിരുന്ന യു.എസ് ഒാപ്പണിൽ നിന്ന് കോവിഡ് ആശങ്കയെ തുടർന്ന് താരം പിൻമാറുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.