Posted On
date_range Updated On
date_range പരിക്ക്: ഫ്രഞ്ച് ഒാപണിൽ നിന്നും സെറീന പിൻവാങ്ങി
പാരിസ്: 24ാം ഗ്രാൻഡ്സ്ലാം എന്ന മോഹം ഉപേക്ഷിച്ച് ഫ്രഞ്ച് ഒാപണിൽനിന്നു സെറീന വില്യംസ് പിൻവാങ്ങി. തിങ്കളാഴ്ച രണ്ടാം റൗണ്ടിൽ പ്രവേശിച്ച സെറീന പരിക്കിനെ തുടർന്നാണ് പിൻവാങ്ങാൻ തീരുമാനിച്ചത്.
അക്കിലസ് ഞരമ്പിലെ വേദന കാരണം ഏറെ പ്രയാസപ്പെട്ടായിരുന്നു ആദ്യ റൗണ്ട് മത്സരം പൂർത്തിയാക്കിയത്. 23 ഗ്രാൻഡ്സ്ലാം നേടിയ സെറീനക്ക്, മാർഗരറ്റ് കോർട്ടിെൻറ റെക്കോഡിനൊപ്പമെത്താൻ ഒരു കിരീടത്തിനായുള്ള കാത്തിരിപ്പ് ഇതോടെ വീണ്ടും നീളുകയാണ്.
2017 ആസ്ട്രേലിയൻ ഒാപണോടെയാണ് 23ാം കിരീടത്തിലെത്തിയത്. പിന്നീട്, വിംബ്ൾഡണിലും യു.എസ് ഒാപണിലുമായി നാലു ഫൈനൽ കളിച്ചെങ്കിലും കിരീടവിജയം അനുഗ്രഹിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.