Posted On
date_range Updated On
date_range സെറിനയും മറെയും പുറത്ത്
ന്യൂയോർക്: യു.എസ് ഒാപണിെൻറ ഒരുക്കമായ വെസ്റ്റേൺ ആൻഡ് സതേൺ ഒാപണിെൻറ (സിൻസിനാറ്റി) മൂന്നാം റൗണ്ടിൽനിന്ന് സെറീന വില്യംസ് പുറത്ത്. ഗ്രീക് താരം മരിയ സകാറിനോട് മൂന്നു സെറ്റ് മത്സരത്തിലാണ് സെറീന കീഴടങ്ങിയത്.
സ്കോർ: 5-7, 7-6, 6-1. അടുത്തയാഴ്ച ആരംഭിക്കുന്ന യു.എസ് ഒാപണിൽ കളിക്കാനൊരുങ്ങുന്ന സെറീനയുടെ ഫോം പരീക്ഷിക്കുന്നതായിരുന്നു ഗ്രീക് താരത്തിെൻറ പ്രകടനം.
പുരുഷ വിഭാഗത്തിൽ ആൻഡി മറെ പുറത്തായി. മിലോസ് റോണിച്ചിനോട് 6-2, 6-2 സ്കോറിനായിരുന്നു മറെ കീഴടങ്ങിയത്. ടോപ് സീഡ് നൊവാക് ദ്യോകോവിച് ക്വാർട്ടറിൽ കടന്നു.
വനിതകളിൽ വിക്ടോറിയ അസെരങ്ക, നവോമി ഒസാക, ജൊഹാന കോൻറ എന്നിവരും ക്വാർട്ടറിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.