Posted On
date_range Updated On
date_range സാനിയ മിർസ-അന്ന ഡാനിലിന സഖ്യം ആസ്ട്രേലിയൻ ഓപ്പൺ ഡബ്ൾസിൽ പുറത്ത്
മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിത ഡബ്ള്‍സില്‍ സാനിയ മിര്‍സ-അന്ന ഡാനിലിന സഖ്യം രണ്ടാം റൗണ്ടില്‍ പുറത്തായി. ഇന്തോ-കസാഖ് സഖ്യം 4-6, 6-4, 2-6 എന്ന സ്കോറിനാണ് ബെൽജിയത്തിന്‍റെ അലിസൺ വാൻ ഉയ്ത്വാങ്ക്, യുക്രെയ്നിന്‍റെ അൻഹെലിന കലിനീന സഖ്യത്തോട് തോറ്റത്.
മിക്‌സ്ഡ് ഡബിള്‍സിൽ സാനിയ-രോഹന്‍ ബൊപ്പണ്ണ സഖ്യം രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നു. സാനിയയുടെ കരിയറിലെ അവസാന ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റാണിത്. ഫെബ്രുവരിയില്‍ ദുബൈയില്‍ നടക്കുന്ന ഡബ്ല്യു.ടി.എ ടൂര്‍ണമെന്റോടെ പ്രഫഷനല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് 36കാരിയായ സാനിയ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.