നദാൽ, തീം, ഹാലെപ്​ പ്രീക്വാർട്ടറിൽ

പാരിസ്​: വൈൽഡ്​ കാർഡ്​ എ​ൻ​ട്രിയുമാ​െയത്തിയ ആതിഥേയ താരം ഹ്യൂഗോ ഗാസ്​റ്റണിന്​ മുന്നിൽ കീഴടങ്ങി മുൻ ചാമ്പ്യൻ സ്​റ്റാൻ വാവ്​റിങ്ക.

ഫ്രഞ്ച്​ ഒാപൺ പുരുഷ സിംഗ്​ൾസ്​ മൂന്നാം റൗണ്ടിലാണ്​ അഞ്ചു സെറ്റും മൂന്നു​ മണിക്കൂറും നീണ്ട മാരത്തൺ അങ്കത്തിൽ വാവ്​റിങ്കക്ക്​ അടിതെറ്റിയത്​. സ്​കോർ: 2-6, 6-3, 6-3, 4-6, 6-0. പ്രീക്വാർട്ടറിൽ ഡൊമിനിക്​ തീം ആണ്​ 20കാരനായ ഗാസ്​റ്റണി​െൻറ എതിരാളി.

നോർവെയുടെ കാസ്​പർ റുഡിനെ തോൽപിച്ചാണ്​ തീം പ്രീക്വാർട്ടറിൽ പ്രവേശിച്ചത്​. അലക്​സാണ്ടർ സ്വരേവ്​, ​റാഫേൽ നദാൽ, ജോൺ ഇസ്​നർ, വനിതകളിൽ സോഫിയ കെനിൻ, സിമോണ ഹാലെപ്​, കികി ബെർടൻസ്​ പ്രീക്വാർട്ടറിലെത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.