Posted On
date_range Updated On
date_range ആസ്‌ട്രേലിയൻ ഓപ്പൺ: രോഹൻ ബൊപ്പണ്ണ-മാത്യു എബ്ഡൻ സഖ്യം ക്വാർട്ടർ ഫൈനലിൽ
മെൽബൺ: ആസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസിൽ ഇന്ത്യൻ വെറ്ററൻ താരം രോഹൻ ബൊപ്പണ്ണ- ആസ്‌ട്രേലിയയുടെ മാത്യു എബ്ഡൻ സഖ്യം ക്വാർട്ടർ ഫൈനലിൽ കടന്നു. നെതർലൻഡിന്‍റെ വെസ്ലി കൂൾഹോഫ്, ക്രൊയേഷ്യയുടെ നിക്കോള മെക്റ്റിക് സഖ്യത്തെ തകർത്താണ് മുന്നേറ്റം. സ്കോർ: 7-6, 7-6.
43-കാരനായ ബൊപ്പണ്ണ ആദ്യമായാണ് ആസ്‌ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്. അടുത്ത റൗണ്ടിൽ ഇരുവരും അർജന്‍റീനിയൻ സഖ്യമായ മാക്സിമോ ഗോൺസാലസ്-ആന്ദ്രേസ് മൊൾട്ടെനി സഖ്യത്തെ നേരിടും. മൂന്നാം റൗണ്ടിൽ ജാക്സൺ വിത്രോ, നഥാനിയൽ ലാമോൺസ് സഖ്യത്തിനെതിരെ 7-6(5), 3-6, 7-6(5) എന്ന സ്‌കോറിൽ ത്രസിപ്പിക്കുന്ന വിജയം നേടിയാണ് അർജന്‍റീനക്കാർ ക്വാർട്ടറിൽ പ്രവേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.