'നിരാശയുണ്ട്​​​, എന്നാലും ഇല്ല' -ഫെഡറർ ടോക്യോ ഒളിംപിക്​സിൽ നിന്നും പിന്മാറി

ലണ്ടൻ: ടോക്യോ ഒളിംപിക്​സിന്‍റെ മാറ്റുകുറക്കുന്ന മറ്റൊരു തീരുമാനം കൂടി. ടെന്നീസ്​ ഇതിഹാസം റോജർ ഫെഡറർ ഒളിംപിക്​സിൽ നിന്നും പിന്മാറി. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്നാണ്​ പിന്മാറ്റമെന്ന്​ ഫെഡറർ പറഞ്ഞു.

''പുൽമൈതാനിയിലെ സീസണിൽ എന്‍റെ കാൽമുട്ടിന്​ അപ്രതീക്ഷിതമായി പരിക്കേറ്റു. ആയതിനാൽ ഒളിംപിക്​സിൽ നിന്നും പിന്മാറേണ്ടി വരുന്നെന്ന യാഥാർഥ്യത്തെ ഞാൻ ഉൾകൊള്ളുന്നു. വലിയ നിരാശയുണ്ട്​. സ്വിറ്റ്​സർലൻഡിനെ ഇത്രയും കാലം പ്രതിനിധീകരിച്ചതിൽ അഭിമാനമുണ്ട്​. ഈ വേനൽകാലത്ത്​ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്​ ഞാൻ. സ്വിസ്​ ടീമിലെ എല്ലാവർക്കും ഞാൻ അഭിവാദ്യം അർപ്പിക്കുന്നു'' -റോജർ ഫെഡറർ ഫേസ്​ബുക്കിൽ കുറിച്ചു.

21ാം ഗ്രാൻഡ്​സ്ലാം കിരീടം തേടിയെത്തിയ ഫെഡററിന്​ വിംബിൾഡണിൽ ഞെട്ടിപ്പിക്കുന്ന തോൽവി പിണഞ്ഞിരുന്നു. 14ാം സീഡുകാരനായ ഹ്യൂബർട്ട് ഹുർക്കാസ് ആണ്​ ഫെഡററെ ക്വാർട്ടറിൽ അട്ടിമറിച്ചത്​. സ്​കോർ: 3-6, 6-7 (4), 0-6​. രണ്ട്​ മണിക്കൂറിനുള്ളിലാണ്​ പോളണ്ടുകാരനായ​ ഹ്യൂബർട്ട്​ മുൻ ഒന്നാം നമ്പറുകാ​രനെ പരാജയപ്പെടുത്തിയത്​. 40ാം വയസ്സിലേക്ക്​ കടക്കുന്ന ഫെ‍ഡ‍റർ 24കാരനായ ഹുർക്കാസിന്‍റെ പോരാട്ടവീര്യത്തിന്​ മുമ്പിൽ ദയനീയമായി കീഴടങ്ങുകയായിരുന്നു.

Tags:    
News Summary - Roger Federer withdraws from Tokyo Olympics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.