Posted On
date_range Updated On
date_range റാഫേൽ നദാലിന് കോവിഡ്
ടെന്നീസ് താരം റാഫേൽ നദാലിന് കോവിഡ് സ്ഥിരീകരിച്ചു. അബൂദബിയിൽ നടന്ന മുബദാല ടെന്നീസ് ടൂർണമെന്‍റിൽ പങ്കെടുത്ത് സ്പെയിനിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിക്കിന്‍റെ പിടിയിലായിരുന്ന താരം ഇടവേളക്ക് ശേഷമാണ് ഗ്രൗണ്ടിൽ തിരിച്ചെത്തിയിരുന്നത്.
സുഖകരമല്ലാത്ത നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും ഉടൻ തിരികെയെത്തുമെന്നും 35കാരനായ താരം ട്വീറ്റ് ചെയ്തു. കുവൈത്തിലും അബൂദബിയിലുമായി നടന്ന പ്രദർശന മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ നടത്തിയ പി.സി.ആർ പരിശോധനകളിൽ താരം നെഗറ്റീവായിരുന്നു.
ജനുവരി 17ന് ആരംഭിക്കുന്ന ആസ്ട്രേലിയൻ ഓപ്പണിൽ തനിക്ക് കളിക്കാനാകുമോയെന്ന കാര്യം ഇപ്പോൾ ഉറപ്പ് പറയാനാകില്ലെന്നും നദാൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.