Posted On
date_range Updated On
date_range സയ്യിദ് മോദി ബാഡ്മിന്‍റൺ; സിന്ധുവിന് കിരീടം
ലഖ്നോ: സയ്യിദ് മോദി ഇന്റർനാഷനൽ സൂപ്പർ 300 ബാഡ്മിന്‍റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം പി.വി. സിന്ധുവിന് കിരീടം. ഫൈനലിൽ സ്വന്തം നാട്ടുകാരിയായ മാളവിക ബാൻസോദിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ: 21-13, 21-16.
2019ലെ ലോക ചാമ്പ്യൻഷിപ്പിന് ശേഷമുള്ള സിന്ധുവിന്‍റെ ആദ്യ കിരീടമാണിത്. രണ്ടാം തവണയാണ് സിന്ധു സയ്യിദ് മോദി ബാഡ്മിന്‍റൺ കിരീടം നേടുന്നത്. നേരത്തെ, 2017ലായിരുന്നു കിരീടനേട്ടം.
സെമി ഫൈനലിൽ അഞ്ചാം സീഡ് റഷ്യയുടെ ഇവ്ജനിയ കൊസെറ്റ്സ്കയയെ നേരിട്ടാണ് സിന്ധു ഫൈനലിലെത്തിയത്. മത്സരത്തിനിടെ റഷ്യൻ താരം പരിക്കേറ്റ് പിന്മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.