Posted On
date_range Updated On
date_range വിംബിൾഡൺ: ദ്യോകോവിചിന് തുടർച്ചയായ മൂന്നാം ഫൈനൽ
ലണ്ടൻ: സെർബിയൻ ടെന്നിസ് താരം നൊവാക് ദ്യോകോവിചിന് കരിയറിലെ 30ാം ഗ്രാൻഡ്സ്ലാം ഫൈനൽ പ്രവേശനം. വെള്ളിയാഴ്ച കാനഡയുടെ ഡെനിസ് ഷപവലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ദ്യോകോവിച് ആറാം വിംബിൾഡൺ കിരീടത്തിനോട് ഒരുപടിക കൂടി അടുത്തത്. സ്കോർ 7-6, 7-5, 7-5.
20ാം മേജർ കിരീടമാണ് സെർബിയൻ താരം ലക്ഷ്യമിടുന്നത്. കിരീടം നിലനിർത്താനായാൽ ഇതിഹാസ താരങ്ങളായ റോജർ ഫെഡററിന്‍റെയും റാഫേൽ നദാലിന്‍റെയും 20 ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ റെക്കോഡിനൊപ്പമെത്താൻ ദ്യോകോക്കാകും.
ഏഴാം വിംബിൾഡൺ ഫൈനലിൽ മാറ്റിയോ ബെരെറ്റിനിയാണ് ദ്യോകോവിചിന്‍റെ എതിരാളി. ലോക ഒമ്പതാം നമ്പർ താരമായ ബെരെറ്റിനി ഹ്യൂബെർട്ട് ഹുർകാക്സിനെ 6-3, 6-0, 6-7, 6-4നാണ് തോൽപിച്ചത്. വിംബിൾഡൺ സിംഗിൾസ് ഫൈനലിലെത്തുന്ന ആദ്യ ഇറ്റലിക്കാരനാണ് ബെരെറ്റിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.