Posted On
date_range Updated On
date_range ഫ്രഞ്ച് ഓപൺ: ദ്യോക്കോവിച് രണ്ടാം റൗണ്ടിൽ
പാരീസ്: അരങ്ങേറ്റക്കാരൻ അലക്‌സാണ്ടർ കൊവസെവിച്ചിനെ നേരിട്ടുള്ള സെറ്റുകൾ പരാജയപ്പടുത്തി ഫ്രഞ്ച് ഓപണിൽ നൊവാക് ദ്യോക്കോവിച് രണ്ടാം റൗണ്ടിൽ കടന്നു. റോളണ്ട് ഗാരോസിൽ രണ്ട് തവണ ചാമ്പ്യനായ സെർബിയൻ താരം 6-3, 6-2, 7-6 (7-1) എന്നനിലയിലാണ് കൊവസെവിച്ചിനെ പരാജയപ്പെടുത്തിയത്.
23-ാമത് ഗ്രാൻഡ് സ്ലാം സിംഗിൾസ് കിരീടം ലക്ഷ്യമിട്ടാണ് ദ്യോക്കോവിച് ഫ്രഞ്ച് ഓപണിനെത്തിയത്. കളിമൺ കോർട്ട് കീഴടക്കാനായാൽ ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം നേടുന്ന പുരുഷ താരമായി മാറും. നിലവിൽ 22 ഗ്രാൻഡ്സ്ലാമുമായി റാഫേൽ നദാലും നൊവാക് ദ്യോക്കോവിച്ചും ഒപ്പത്തിനൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.