Posted On
date_range Updated On
date_range വാക്സിനെടുത്തില്ല; ദ്യോകോവിചിന് യു.എസ് ഓപണിലും കളിക്കാനാവില്ല
ന്യൂയോർക്: കോവിഡ് 19 വാക്സിനെടുക്കാത്ത സെർബിയൻ സൂപ്പർ താരം നൊവാക് ദ്യോകോവിചിന് യു.എസ് ഓപൺ ടെന്നിസിലും കളിക്കാനാവില്ല. വാക്സിനെടുക്കാത്തതിനാൽ അമേരിക്കൻ യാത്രക്ക് അനുമതിയില്ലാത്തതുമൂലമാണിത്.
''ഖേദകരമെന്നു പറയട്ടെ, യു.എസ്. ഓപണിന് ഇത്തവണ എനിക്ക് ന്യൂയോർകിലേക്ക് യാത്രചെയ്യാൻ കഴിയില്ല. സഹകളിക്കാർക്ക് ആശംസകൾ നേരുന്നു. പോസിറ്റിവ് സ്പിരിറ്റിൽ തുടരും. വീണ്ടും മത്സരിക്കാനുള്ള അവസരത്തിനായി കാത്തിരിക്കും.'' -എന്നായിരുന്നു ട്വീറ്റ്. വാക്സിനെടുക്കാത്തതുമൂലം ആസ്ട്രേലിയൻ ഓപൺ ഉൾപ്പെടെ നിരവധി ടൂർണമെന്റുകൾ താരത്തിന് നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.