Posted On
date_range Updated On
date_range പുതിയ ചാമ്പ്യനെ തേടി യു.എസ് ഒാപൺ
ന്യൂയോർക്ക്: ദ്യോകോവിചിെൻറ പുറത്താവലിൽ ഞെട്ടിയ യു.എസ് ഒാപൺ ഇനി പുരുഷ സിംഗ്ൾസിൽ ഒരു പുതിയ കിരീടാവകാശിയെയാണ് കാത്തിരിക്കുന്നത്. ഡെനിസ് ഷാപലോവ്, ബോർന കോറിച്, അലക്സാണ്ടർ സ്വരേവ് എന്നിവർ ക്വാർട്ടറിൽ കടന്നു.
അഞ്ചാം സീഡുകാരനായ സ്വരേവ് സ്പെയിനിെൻറ ഡേവിഡോവിച് ഫോകിനയെ തോൽപിച്ചാണ് ക്വാർട്ടറിൽ കടന്നത്. മൂന്ന് ഗ്രാൻഡ്സ്ലാമുകളിൽ റണ്ണറപ്പായ ഡൊമനിക് തീമിനും ഇനി കിരീടം സ്വപ്നം കാണാം.
വനിത സിംഗ്ൾസിൽ മുൻ ലോക ഒന്നാം നമ്പർ ആഞ്ജലിക്കെർബറിനെ അട്ടിമറിച്ച് ജെന്നിഫർ ബ്രാഡി ക്വാർട്ടറിൽ (6-1, 6-4) കടന്നു. നവോമി ഒസാക എസ്തോണിയയുടെ അനറ്റ് കോണ്ടാവിറ്റിനെ എളുപ്പത്തിൽ തോൽപിച്ച് (6-3, 6-4) മുന്നേറി. ആറാം സീഡായ പെട്രക്വിറ്റോവ അമേരിക്കയുടെ ഷെൽബി റോജേഴ്സിന് മുന്നിലാണ് (7-6, 3-6, 7-6) അടിയറവ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.