ദ്യോകോവിചിന്റെ കിരീട നേട്ടത്തിൽ പ്രതികരണവുമായി നദാൽ

ആസ്ട്രേലിയൻ ഓപണിൽ പത്താം കിരീടം നേടി 22 ഗ്രാന്റ്സ്ലാം കിരീടമെന്ന തന്റെ റെക്കോഡിനൊപ്പം എത്തിയ നൊവാക് ദ്യോകോവിച്ചിനെ അഭിനന്ദിച്ച് റഫേൽ നദാൽ. ഞായറാഴ്ച നടന്ന ഫൈനലിൽ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപിച്ചാണ് ദ്യോകോവിച് ചരിത്ര നേട്ടത്തിലെത്തിയത്. പരിക്ക് അലട്ടിയ നദാൽ ടൂർണമെന്റിൽനിന്ന് നേരത്തെ പുറത്തായിരുന്നു. കിരീട നേട്ടത്തോടെ ലോക ഒന്നാം നമ്പർ പദവിയും സെർബിയക്കാരൻ തിരിച്ചുപിടിച്ചിരുന്നു.

‘മഹത്തായ നേട്ടത്തിൽ നിങ്ങൾക്കും ടീമിനും അഭിനന്ദനങ്ങൾ ദ്യോകോ, ഈ നിമിഷം ആസ്വദിക്കൂ’ എന്നായിരുന്നു ദ്യോകോവിച് കിരീടവുമായി നിൽക്കുന്ന ചിത്രത്തിനൊപ്പം നദാലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ഇരുവർക്കും പിന്നിൽ 20 കിരീടം നേടി മൂന്നാമതുള്ള ഇതിഹാസ താരം റോജർ ഫെഡറർ കഴിഞ്ഞ വർഷം വിരമിച്ചിരുന്നു. 

Tags:    
News Summary - Nadal reacts to Djokovic's title win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.