ഫ്ലോറിഡ: മയാമി ഓപൺ ടെന്നിസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-ആസ്ട്രേലിയയുടെ മാത്യൂ എബ്ഡെൻ സഖ്യം സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്സിന്റെ സെം വെർബീക്-ആസ്ട്രേലിയക്കാരൻ ജോൺ പാട്രിക് സ്മിത്ത് കൂട്ടുകെട്ടിനെയാണ് തോൽപിച്ചത്.
സ്കോർ: 3-6, 7-6 (4), 10-7. ആദ്യ സെറ്റ് നഷ്ടമായെങ്കിലും ടൈ ബ്രേക്കറിൽ രണ്ടാമത്തെതും തുടർന്ന് മൂന്നാമത്തെതും നേടി തിരിച്ചുവരുകയായിരുന്നു ഈ വർഷം ആദ്യം ആസ്ട്രേലിയൻ ഓപൺ നേടിയ ബൊപ്പണ്ണ-എബ്ഡെൻ സഖ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.