Posted On
date_range Updated On
date_range മലേഷ്യ ഓപൺ; സിന്ധു പുറത്ത്; ലക്ഷ്യയെ വീഴ്ത്തി പ്രണോയ് മുന്നോട്ട്
ക്വാലാലംപുർ: പരിക്കിൽനിന്ന് മോചിതയായി തിരിച്ചെത്തിയ ഇന്ത്യയുടെ പി.വി. സിന്ധു മലേഷ്യ ഓപൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ പുറത്ത്. റിയോ ഒളിമ്പിക്സ് ചാമ്പ്യൻ സ്പെയിനിന്റെ കരോവി മാരിനോട് 12-21, 10-21, 15-21നാണ് വനിത സിംഗ്ൾസിൽ സിന്ധു തോറ്റത്.
അതേസമയം, എച്ച്.എസ്. പ്രണോയ് ഇന്ത്യയുടെതന്നെ ലക്ഷ്യ സെന്നിനെ 22-24, 21-12, 21-18ന് തോൽപിച്ച് രണ്ടാം റൗണ്ടിൽ കടന്നു. ഇന്തോനേഷ്യയുടെ ചികോ ഓറ ദ്വി വർദോയോ ആണ് പുരുഷ സിംഗ്ൾസിൽ മലയാളി താരത്തിന്റെ അടുത്ത എതിരാളി. ദക്ഷിണ കൊറിയയുടെ ചോയ് സോൾ ഗ്യു-കിം വോൻ ഹോ ടീമിനെ 21-16, 21-13ന് തോൽപിച്ച് പുരുഷ ഡബ്ൾസ് പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.