Posted On
date_range Updated On
date_range കൊറിയൻ ഓപൺ സൂപ്പർ 500: സിന്ധു, ശ്രീകാന്ത് സെമിയിൽ
സഞ്ചിയോൺ: ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധു, കെ. ശ്രീകാന്ത് എന്നിവർ കൊറിയൻ ഓപൺ സൂപ്പർ 500 ബാഡ്മിന്റണിന്റെ സെമി ഫൈനലിൽ കടന്നു. മൂന്നാം സീഡായ സിന്ധു തായ്‍ലൻഡിന്റെ ബുസാനൻ ഓങ്ബാംറുങ്ഫാനെ പരാജയപ്പെടുത്തിയാണ് സെമിയിൽ കടന്നത്. 21-10, 21-16 എന്ന സ്കോറിനാണ് സിന്ധുവിന്റെ ജയം.
17 തവണ ബുസാനനെ പരാജയപ്പെടുത്തിയ അനുഭവസമ്പത്താണ് സിന്ധുവിന് കരുത്തായത്. രണ്ടാം സീഡായ കൊറിയയുടെ ആൻ സിയോങ്ങിനെയാണ് സെമിയിൽ സിന്ധു നേരിടുക. കൊറിയൻ താരവും മുൻ ലോക ഒന്നാം നമ്പറുമായ സോൻ വാൻ ഹോയെയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് സെമി ഫൈനൽ ബർത്ത് ഉറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.