Posted On
date_range Updated On
date_range കാൽമുട്ടിലെ പരിക്ക്; ദ്യോകോവിച് ഫ്രഞ്ച് ഓപണിൽനിന്ന് പിന്മാറി
കാൽമുട്ടിലെ പരിക്ക് കാരണം ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച് ഫ്രഞ്ച് ഓപണിൽനിന്ന് പിന്മാറി. ബുധനാഴ്ച കാസ്പർ റൂഡിനെതിരായ ക്വാർട്ടർ പോരാട്ടത്തിനിറങ്ങാനിരിക്കെയാണ് പിന്മാറ്റം. ഇതോടെ ദ്യോകോവിചിനെ മറികടന്ന് ജാനിക് സിന്നർ ഒന്നാം റാങ്കിലെത്തും.
ഫ്രാൻസിസ്കോ സെറുണ്ടോളോക്കെതിരായ നാലാം റൗണ്ട് പോരാട്ടത്തിനിടെയാണ് ദ്യോകോവിച്ചിന് പരിക്കേറ്റത്. എം.ആർ.ഐ പരിശോധനയിൽ പരിക്കിന്റെ ആഴം വ്യക്തമായതോടെ പിന്മാറാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ കാസ്പർ റൂഡ് വാക്കോവറിലൂടെ സെമിയിലെത്തും. അലക്സാണ്ടർ സ്വരേവ്-അലക്സ് ഡെ മിനൗർ മത്സരത്തിലെ വിജയിയാകും റൂഡിന്റെ എതിരാളി. ദ്യോകോവിചിന്റെ പിന്മാറ്റത്തോടെ രണ്ടുതവണ റണ്ണറപ്പായ കാസ്പർ റൂഡിന്റെ സാധ്യത വർധിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.