സ്വിസ് ഓപൺ; ശ്രീകാന്തിന് വിജയത്തുടക്കം

ബേ​സ​ൽ: സ്വി​സ് ഓ​പ​ൺ ബാ​ഡ്മി​ന്റ​ൺ പു​രു​ഷ സിം​ഗി​ൾ​സ് ഒ​ന്നാം റൗ​ണ്ടി​ൽ ഏ​ഴാം സീ​ഡ് കി​ഡം​ബി ശ്രീ​കാ​ന്തി​ന് വി​ജ​യം. ഡെ​ന്മാ​ർ​ക് താ​രം മാ​ഡ്സ് ക്രി​സ്റ്റ​ഫ​ർ​സ​ണി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് ത​ക​ർ​ത്ത​ത്. സ്കോ​ർ 21-16, 21-17. ഡ​ബ്ൾ​സി​ൽ നി​ല​വി​ലെ ഓ​ൾ ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ന്മാ​രാ​യ മു​ഹ​മ്മ​ദ് ശു​ഹൈ​ബൂ​ൽ ഫി​ക്രി- ബ​ഗാ​സ് മൗ​ലാ​ന സ​ഖ്യ​ത്തെ വീ​ഴ്ത്തി മൂ​ന്നാം സീ​ഡാ​യ ഇ​ന്ത്യ​യു​ടെ ചി​രാ​ഗ് ഷെ​ട്ടി സാ​ത്വി​ക്സാ​യ് രാ​ജ് ര​ങ്കി​റെ​ഡ്ഡി ജോ​ഡി​ക​ൾ അ​ടു​ത്ത റൗ​ണ്ടി​ലേ​ക്കു ക​ട​ന്നു. ആ​ദ്യ സെ​റ്റ് ന​ഷ്ട​മാ​യ ശേ​ഷ​മാ​യി​രു​ന്നു തി​രി​ച്ചു​വ​ര​വ്. സ്കോ​ർ 17-21, 21-11, 21-18.

Tags:    
News Summary - Kidambi Srikanth makes winning start at Swiss Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.