Posted On
date_range Updated On
date_range ഇന്തോനേഷ്യ ഓപൺ; സിന്ധു, ലക്ഷ്യ പുറത്ത്
ജക്കാർത്ത: ഇന്ത്യയുടെ മുൻനിര താരങ്ങളായ പി.വി. സിന്ധുവും ലക്ഷ്യ സെന്നും ഇന്തോനേഷ്യ ഓപൺ സൂപ്പർ സീരീസ് 500 ടൂർണമെന്റിൽ സെമി കാണാതെ പുറത്തായി. ക്വാർട്ടർ ഫൈനലിൽ സിന്ധു നേരിട്ടുള്ള സെറ്റുകളിൽ (12-21, 10-21) തായ്‍ലൻഡിന്റെ റാചനോക് ഇന്റനോണിനോട് തോറ്റപ്പോൾ ലക്ഷ്യ മൂന്നു സെറ്റ് പോരിൽ (21-16 12-21 21-14) തായ്‍വാന്റെ ടിയൻ ചെൻ ചൗവിന് മുന്നിൽ അടയറവ് പറഞ്ഞു. നാലാം സീഡായ സിന്ധു അഞ്ചാം സീഡായ ഇന്റനോണിനോട് പൊരുതിനോക്കാൻ പോലുമാവാതെയാണ് കീഴടങ്ങിയത്. ഏഴാം സീഡായ ലക്ഷ്യ മൂന്നാം സീഡായ ചെൻ ചൗവിനെതിരെ ആദ്യ സെറ്റ് കൈവിട്ടശേഷം രണ്ടാം സെറ്റ് പിടിച്ച് തിരിച്ചടിച്ചെങ്കിലും നിർണായകമായ മൂന്നാം സെറ്റിൽ കളി കൈവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.