Posted On
date_range Updated On
date_range ഇഗ ജേത്രി; ഫ്രഞ്ച് ഓപണിൽ ഇഗ സ്വൈറ്റക്കിന് മൂന്നാം കിരീടം
പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസിൽ പോളണ്ട് യുവതാരം ഇഗ സ്വൈറ്റക്കിന് മൂന്നാം കിരീടം. ശനിയാഴ്ച നടന്ന വനിത സിംഗ്ൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന മുച്ചോവയെ വാശിയേറിയ പോരാട്ടത്തിൽ കീഴടക്കിയാണ് റോളണ്ട് ഗാരോസിൽ തുടർച്ചയായ രണ്ടാം തവണയും ഇഗ ജേത്രിയായത്. സ്കോർ: 6-2, 5-7, 6-4.
ആദ്യ സെറ്റ് മികച്ച വ്യത്യാസത്തിൽ പിടിച്ച ലോക ഒന്നാം നമ്പറുകാരിക്കെതിരെ രണ്ടാമത്തേതിൽ മുച്ചോവ തിരിച്ചടിച്ചു. മൂന്നാം സെറ്റിൽ കണ്ടത് ഇഞ്ചോടിഞ്ച് പോര്. 2020ലും ഇഗ ആയിരുന്നു ഫ്രഞ്ച് ഓപൺ ചാമ്പ്യൻ. 2022ലെ യു.എസ് ഓപണും ചേർന്നാൽ കരിയറിലെ ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നാലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.