Posted On
date_range Updated On
date_range നിരോധിത മരുന്ന്: ഇഗ സ്വിയാറ്റക്കിന് ഒരുമാസത്തെ വിലക്ക്
ലണ്ടൻ: ശരീരത്തിൽ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് മുൻ ലോക ഒന്നാം നമ്പർ താരവും അഞ്ച് തവണ ഗ്രാൻഡ് സ്ലാം ചാമ്പ്യനുമായ ഇഗ സ്വിയാറ്റക്കിന് ഒരു മാസത്തെ വിലക്ക്.
മനഃപൂർവമല്ലാത്ത കുറ്റമായതിനാലാണ് ശിക്ഷ ചുരുക്കിയതെന്ന് ഇന്റർനാഷനൽ ടെന്നിസ് ഇന്റഗ്രിറ്റി ഏജൻസി അറിയിച്ചു. ആഗസ്റ്റിൽ മത്സരത്തിന് പുറത്ത് നടത്തിയ പരിശോധനയുടെ ഫലമാണ് പുറത്തുവന്നത്. രോഗമുക്തിക്കായി പോളണ്ട് താരം ഉപയോഗിച്ച മരുന്നിലായിരുന്നു നിരോധിത വസ്തുക്കളുടെ സാന്നിധ്യം. നിലവിൽ ലോക രണ്ടാം റാങ്കുകാരിയാണ് ഇഗ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.