Posted On
date_range Updated On
date_range ഫ്രഞ്ച് ഓപൺ; നദാൽ, സിറ്റ്സിപാസ്, സ്വരേവ് സെമിയിൽ
പാരിസ്: ഫ്രഞ്ച് ഓപൺ ടെന്നിസിൽ റാഫേൽ നദാൽ, സ്റ്റീഫൻ സിറ്റ്സിപാസ്, അലക്സാണ്ടർ സ്വരേവ് എന്നിവർ സെമിയിൽ പ്രവേശിച്ചു. സൂപ്പർ താരം റാഫേൽ നദാൽ ഡീഗോ സ്കവാട്സ്മാനെ 6-3, 4-6, 6-4,6-0 സ്കോറിന് തോൽപിച്ചപ്പോൾ, സിറ്റ്സിപാസ്, ഡാനിൽ മെദ്വദേവിനെ 6-3, 7-6,7-5 സ്കോറുകൾക്ക് തോൽപിച്ചു.
ജർമൻ താരം അലക്സാണ്ടർ സ്വരേവ് ഡേവിഡോവിച് ഫോകിനയെ 6-4, 6-1, 6-1 സ്കോറുകൾക്കാണ് തോൽപിച്ചത്. വനിതകളിൽ മരിയ സകാരി, തമാര സിദാൻസെക്, അനസ്ത്യേസ്യ പാവ്ലിചെൻകോവ, ബാർബോറ ക്രെജികോവ എന്നിവരും സെമിയിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.