Posted On
date_range Updated On
date_range ഫ്രഞ്ച് ഒാപൺ; അട്ടിമറിയോടെ നാദിയ പൊഡൊറോസ്ക സെമിയിൽ
പാരിസ്: മൂന്നാം സീഡായ എലിന സ്വിറ്റോലിനയെ അട്ടിമറിച്ച് അർജൻറീനയുടെ നാദിയ പൊഡൊറോസ്ക ഫ്രഞ്ച് ഒാപൺ വനിത സിംഗ്ൾസ് സെമിയിൽ. യോഗ്യത റൗണ്ടിലൂടെ പ്രവേശനം നേടി, ഫ്രഞ്ച് ഒാപൺ സെമിയിൽ ഇടം നേടുന്ന ആദ്യ വനിത താരമായി നാദിയ മാറി. യുക്രെയ്െൻറ സ്വിറ്റോലിനയെ 6-2, 6-4 സ്കോറിനാണ് 131ാം റാങ്കുകാരി അട്ടിമറിച്ചത്. ഒരു ഗ്രാൻഡ്സ്ലാം ചാമ്പ്യൻഷിപ്പിെൻറ മെയിൻ ഡ്രോയിൽ നാദിയ മത്സരിക്കുന്നത് തന്നെ രണ്ടാം തവണയാണ്.
ഹാലെപ്പും ബെർടൻസുമെല്ലാം പ്രീക്വാർട്ടറിൽ പുറത്തായതോടെ കിരീടപ്രതീക്ഷ കൽപിച്ച താരമായ സ്വിറ്റോലിനക്കെതിരെ അനായാസമായിരുന്നു നാദിയയുടെ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.