Image: sky sports

ഫ്രഞ്ച് ഓപൺ: ഇഗ മുന്നോട്ട്; റിബക്കിന പിന്മാറി

പാ​രി​സ്: ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വും നി​ല​വി​ലെ ജേ​ത്രി​യു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സി​യാ​റ്റ​ക് ഫ്ര​ഞ്ച് ഓ​പ​ൺ ടെ​ന്നി​സി​ന്റെ ​പ്രീ​ക്വാ​ർ​ട്ട​റി​ൽ. ചൈ​ന​യു​ടെ വാ​ങ് സി​ന്യു​വി​നെ 6-0, 6-0 എ​ന്ന സ്കോ​റി​നാ​ണ് ഇ​ഗ ത​ക​ർ​ത്ത​ത്. പു​രു​ഷ വി​ഭാ​ഗ​ത്തി​ൽ സെ​ർ​ബി​യ​യു​ടെ നൊ​വാ​ക് ദ്യോ​​കോ​വി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തി​യി​രു​ന്നു.

വിം​ബ്ൾ​ഡ​ൺ ജേ​ത്രി​യാ​യ ഉ​സ്ബ​കി​സ്താ​ന്റെ എ​ലേ​ന റി​ബ​ക്കി​ന വൈ​റ​ൽ പ​നി കാ​ര​ണം പി​ന്മാ​റി. സ്​​പെ​യി​നി​ന്റെ സാ​റ സോ​റി​ബ​സ് ടോ​ർ​മോ​യു​മാ​യു​ള്ള മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പാ​ണ് നാ​ലാം സീ​ഡാ​യ റി​ബ​ക്കി​ന പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ച​ത്. പ​നി കാ​ര​ണം ക​ഴി​ഞ്ഞ ര​ണ്ട് രാ​ത്രി​യി​ലും ഉ​റ​ങ്ങാ​നാ​യി​ല്ലെ​ന്ന് റി​ബ​ക്കി​ന പ​റ​ഞ്ഞു. പ​രി​ശീ​ല​ന​ത്തി​നി​ടെ ശ്വ​സി​ക്കാ​നും ബു​ദ്ധി​മു​ട്ടാ​യ​തോ​ടെ​യാ​ണ് ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം പി​ന്മാ​റാ​ൻ തീ​രു​മാ​നി​ച്ച​ത്. ക​ളി​മ​ൺ കോ​ർ​ട്ടാ​യ ഇ​റ്റാ​ലി​യ​ൻ ഓ​പ​ണി​ൽ കി​രീ​ടം നേ​ടി​യ റി​ബ​ക്കി​ന ഫ്ര​ഞ്ച് ഓ​പ​ണി​ലും ഏ​റെ പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.