Posted On
date_range Updated On
date_range ഫ്രഞ്ച് ഓപണിൽ അട്ടിമറി; ലോക രണ്ടാം നമ്പർ മെദ്‍വദേവും നാലാം റാങ്കുകാരൻ സിറ്റ്സിപാസും പുറത്ത്
പാരിസ്: ഫ്രഞ്ച് ഓപണിൽ വൻ അട്ടിമറികൾ. പുരുഷ വിഭാഗത്തിൽ ലോക രണ്ടാം റാങ്കുകാരനായ ഡാനിൽ മെദ്‍വദേവും നാലാം റാങ്കുകാരനായ സ്റ്റെഫാനോസ് സിറ്റ്സിപാസും തോറ്റു പുറത്തായി.
പ്രീക്വാർട്ടർ മത്സരങ്ങളിൽ 20ാം സീഡ് മാരിൻ സിലിച്ചിനോട് 6-2, 6-3, 6-2 നാണ് മെദ് വദേവ് കീഴടങ്ങിയതെങ്കിൽ ഡാനിഷ് കൗമാരതാരം ഹോൾഗർ റൂൺ 7-5, 3-6, 6-3, 6-4 നാണ് സിറ്റ്സിപ്പാസിനെ വീഴ്ത്തിയത്. 2021ലെ റണ്ണറപ്പാണ് സിറ്റ്സിപ്പാസ്. സിലിച്ചിന് റഷ്യയുടെ ആന്ദ്രേ റുബ്ലേവാണ് ക്വാർട്ടറിൽ എതിരാളി.
കഴിഞ്ഞ വർഷം ഇതേവേദിയിൽ ക്വാർട്ടർ കളിച്ച മെദ്‍വദേവിന് പക്ഷേ, ഒരു ബ്രേക്ക് പോയന്റ് പോലും നേടാനാകാതെയാണ് തോൽവി സമ്മതിക്കേണ്ടിവന്നത്. ആദ്യമായാണ് ഒരു ഡെന്മാർക് താരം ഫ്രഞ്ച് ഓപൺ ക്വാർട്ടറിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.