Posted On
date_range Updated On
date_range വിംബിൾഡണിൽ കുതിപ്പ് തുടർന്ന് ഫെഡറർ; നാലാം റൗണ്ടിലെത്തുന്നത് 18ാം തവണ
ലണ്ടൻ: ഒരു സെറ്റ് കൈവിട്ടിട്ടും അനിഷേധ്യമായ കരുത്തുമായി വിംബിൾഡണിൽ സ്വിസ് എക്സ്പ്രസിെൻറ തേരോട്ടം തുടരുന്നു. രണ്ടര മണിക്കൂർ നീണ്ട മൂന്നാം റൗണ്ട് പോരാട്ടത്തിൽ ബ്രിട്ടീഷുകാരനായ 29ാം സീഡ് കാമറൂൺ നോറിയെയാണ് 6-4, 6-4, 5-7, 6-4ന് ഫെഡറർ തോൽപിച്ചത്.
കരിയറിലെ 1,250ാം മത്സരം കളിച്ച താരം തുടക്കത്തിലേ മികവു നിലനിർത്തിയ പ്രകടനത്തിനിടെ മൂന്നാം സെറ്റിൽ വീണെങ്കിലും അടുത്ത സെറ്റ് പിടിച്ച് ജയവുമായി മടങ്ങുകയായിരുന്നു. വിംബിൾഡണിൽ നാലാം റൗണ്ടിൽ ഏറ്റവും കൂടുതൽ തവണ കളിക്കുന്ന താരമാണ് ഫെഡറർ- 18 തവണ. തൊട്ടുപിറകിലുള്ള ജിമ്മി കോണേഴ്സ് 16 തവണയാണ് കളിച്ചത്.
നാലാം റൗണ്ടിൽ ഇറ്റലിയുടെ ലോറൻസോ സൊനേഗൊയാണ് ഫെഡറർക്ക് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.