Posted On
date_range Updated On
date_range ഭാര്യ അതിസുന്ദരിയെന്ന് ആരാധകർ; രോഹൻ ബൊപ്പണ്ണയുടെ മറുപടി ഇങ്ങനെ...
മെൽബൺ: ആസ്ട്രേലിയൻ ഓപൺ മിക്സഡ് ഫൈനലിൽ സാനിയ മിർസയും രോഹൻ ബൊപ്പണ്ണയും കിരീടത്തിനായി പോരാടുമ്പോൾ ആരാധകരുടെ മനം കവർന്നത് ഒരു സുന്ദരിയാണ്. മറ്റാരുമല്ല, ബൊപ്പണ്ണയുടെ ഭാര്യ സുപ്രിയ അണ്ണയ്യയായിരുന്നു അത്. മത്സരം കാണാൻ ബൊപ്പണ്ണയുടെ കുടുംബവും മെൽബണിൽ എത്തിയിരുന്നു.
ഗാലറിയിൽ താരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സുപ്രിയയുടെ ചിത്രമാണ് വൈറലായത്. ''ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീയെന്നാണ്''- ഒരു ആരാധിക സുപ്രിയയുടെ ചിത്രം പങ്കുവെച്ച് ട്വീറ്റ് ചെയ്തത്. ഞാൻ ഇതിനോട് യോജിക്കുന്നു എന്നായിരുന്നു ട്വീറ്റിന് ബൊപ്പണ്ണയുടെ മറുപടി.
മകൾ ത്രിദയോടൊപ്പമാണ് സുപ്രിയ കളി കാണാൻ എത്തിയത്. മത്സര ശേഷം ബൊപ്പണ്ണയും മകളും കോർട്ടിൽ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. കർണാടകയിലെ കൂർഗ് സ്വദേശിയായ ബൊപ്പണ്ണ 2012ലാണ് സുപ്രിയയെ വിവാഹം കഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.