നൊവാക് ദ്യോക്കോവിച്ച്
Posted On
date_range Updated On
date_range വാക്സിനെടുക്കാതെ ദ്യോകോവിച് യു.എസ് ഓപണിന്
വാഷിങ്ടൺ: ആസ്ട്രേലിയൻ ഓപണിൽ പുലിവാലു പിടിച്ചിട്ടും കോവിഡ് വാക്സിനെടുക്കാത്ത നൊവാക് ദ്യോകോവിച് യു.എസ് ഓപണിൽ ഇറങ്ങിയേക്കും. വാക്സിൻ എടുക്കാത്തവർക്കും കളിക്കാമെന്ന് അമേരിക്കൻ സർക്കാർ തീരുമാനമെടുത്തതോടെയാണ് താരത്തിന് അവസരമൊരുങ്ങിയത്. അന്തിമ തീരുമാനം സംഘാടകരുടേതാണ്.
''അനുമതിയില്ലെങ്കിൽ ഞാൻ പോകാനില്ല. ലോകം അവിടെ അവസാനിക്കുകയൊന്നുമില്ല'' എന്നായിരുന്നു ഇതേക്കുറിച്ച് താരത്തിന്റെ പ്രതികരണം. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിലേറെയും എടുത്തുകളഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.