ചരിത്രത്തിലേക്ക് റാക്കറ്റ് പായിച്ച് ദ്യോകോവിച്; വിംബ്ൾഡൺ ഫൈനലിൽ

ലണ്ടൻ: ചരിത്രത്തിലേക്ക് റാക്കറ്റ് പായിച്ച് സെർബിയയുടെ സൂപ്പർ താരം നൊവാക് ദ്യോകോവിച് വിംബ്ൾഡൺ ടെന്നിസ് പുരുഷ വിഭാഗം ഫൈനലിൽ. ഇറ്റലിയുടെ ജാനിക് സിന്നറെ 6-3, 6-4, 7-6 എന്ന സ്കോറിന് മറികടന്നാണ് 36കാരനായ ദ്യോകോ 35ാം ഗ്രാൻഡ്സ്ലാം കലാശക്കളിക്ക് അർഹത നേടിയത്.

ഇതാദ്യമായാണ് ഒരു പുരുഷ താരം 35 ഫൈനലുകൾ കളിക്കുന്നത്. ഈ വർഷം ഫ്രഞ്ച്, ആസ്ട്രേലിയൻ ഓപണുകൾ നേടിയ സെർബിയൻ താരം, റഷ്യയുടെ ഡാനിൽ മെദ്‍വദേവ്- സ്പെയിനിന്റെ കാർലോസ് അൽകാരസ് മത്സരത്തിലെ വിജയികളെയാണ് നാളെ ഫൈനലിൽ നേരിടുക. 24ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന അപൂർവ നേട്ടവും ദ്യോകോവിച്ചിനെ കാത്തിരിക്കുന്നു.

വിംബ്ൾഡണിൽ ഈ താരത്തിന്റെ ഒമ്പതാം ഫൈനലാണ്. 2018നു ശേഷം സെൻറർ കോർട്ടിൽ ദ്യോകോയുടെ തുടർച്ചയായ 34ാം വിജയമാണ്. ഇന്ന് വനിത സിംഗ്ൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിന്റെ മാർകേറ്റ വോണ്ട്രുസോവയും തുനീഷ്യയുടെ ഒൻസ് ജാബിയറും ഏറ്റുമുട്ടും.

Tags:    
News Summary - Djokovic made history; in the Wimbledon final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.