ആസ്ട്രേലിയൻ ഓപൺ: നൂറിലും തിളങ്ങി ദ്യോകോ

മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസിലെ തന്റെ നൂറാം മത്സരവും അവിസ്മരണീയമാക്കി സെർബിയൻ താരം നൊവാക് ദ്യോകോവിച്ച്. അർജന്റീനയുടെ തോമസ് മാർട്ടിൻ എച്ചവറിയെ നേരിട്ടുള്ള സെറ്റിൽ തകർത്ത ദ്യോകോവിച്ച് നാലാം റൗണ്ടിലെത്തി.

സ്കോർ: 6-3, 6-3, 6-7. പത്ത് വട്ടം മെൽബണിൽ കിരീടം ചൂടിയ ദ്യോകോവിച്ച് നൂറ് മത്സരങ്ങളിൽ എട്ടെണ്ണത്തിൽ മാത്രമാണ് തോറ്റത്. റോജർ ഫെഡററും (117) സെറീന വില്യംസും (105) മാത്രമാണ് ഇവിടെ നൂറ് പോരാട്ടങ്ങൾ പിന്നിട്ടത്. ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ്, ഫ്രാൻസിന്റെ അഡ്രിയാൻ മന്നാരിനോ, റഷ്യയുടെ ആന്ദ്രെ റുബ്ലേവ്, ഇറ്റലിയുടെ യുവതാരം ജാനിക് സിന്നർ എന്നിവരും പുരുഷ വിഭാഗത്തിൽ നാലാം റൗണ്ടിലെത്തി.

വനിതകളിൽ നിലവിലെ ജേത്രിയായ ബെലറൂസിന്റെ അറിന സബലേങ്ക തകർപ്പൻ ജയത്തോടെ മൂന്നാം റൗണ്ട് പിന്നിട്ടു. യുക്രെയിനിന്റെ ലെസിയ സുരേങ്കയെ 6-0, 6-0 എന്ന സ്കോറിനാണ് സബലേങ്ക തുരത്തിയത്. അമേരിക്കയുടെ അമാൻഡ അനിമിസോവയാണ് നാലാം റൗണ്ടിൽ സബലേങ്കയുടെ എതിരാളി.

Tags:    
News Summary - Djokovic into the 4th round of Australian Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.