Posted On
date_range Updated On
date_range ദ്യോകോവിച്ചിന് വിസ അനുവദിച്ചു; ആസ്ട്രേലിയൻ ഓപണിൽ കളിക്കും
കാൻബറ: ജനുവരിയിൽ നടക്കുന്ന ആസ്ട്രേലിയൻ ഓപണിൽ കളിക്കുന്നതിനായി സെർബിയയുടെ മുൻ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ദ്യോകോവിച്ചിന് ഓസീസ് സർക്കാർ വിസ അനുവദിച്ചു.
കോവിഡ് വാക്സിനേഷനെടുക്കാത്തതിനാൽ 2025 വരെ ദ്യോകോവിച്ചിന് പ്രവേശനം നിഷേധിച്ചിരുന്നെങ്കിലും കുടിയേറ്റ മന്ത്രാലയം തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു.
വിസ ലഭിക്കാത്തത് കാരണം കഴിഞ്ഞ ആസ്ട്രേലിയൻ ഓപണിൽ താരത്തിന് കളിക്കാനായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.