പകരം വീട്ടി ദ്യോകോവിച്ച്; ദൈർഘ്യമേറിയ പോരിൽ അൽകാരസിനെ വീഴ്ത്തി കിരീടം

ഒഹിയോ: വിംബിൾഡൺ ഫൈനലിൽ കാർലോസ‌് അൽകാരസിനോടേറ്റ പരാജയത്തിന് സിൻസിനാറ്റി ഓപണിൽ പകരം വീട്ടി നൊവാക് ദ്യോകോവിച്ച്. നാല് മണിക്കൂറോളം നീണ്ട വാശിയേറിയ കലാശപ്പോരിൽ അൽകാരസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ദ്യോകോവിച്ച് പരാജയപ്പെടുത്തിയത്. സ്കോർ: 5-7, 7-6(9/7), 7-6(7/4).

എ.ടി.പി ടൂർണമെന്റ് ചരിത്രത്തിലെ ദൈർഘ്യമേറിയ മത്സരം മൂന്ന് മണിക്കൂറും 44 മിനിറ്റും നീണ്ടു. റഫേൽ നദാലുമായുള്ള 2012ലെ ആസ്ട്രേലിയൻ ഓപൺ ഫൈനലിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു അൽകാരസുമായുള്ള പോരാട്ടമെന്ന് 23 തവണ ഗ്രാന്റ്സ്ലാം ജേതാവായ ദ്യോകോവിച്ച് മത്സരശേഷം പറഞ്ഞു. ജീവിതത്തിൽ താൻ കളിച്ച ഏറ്റവും പ്ര​യാസമേറിയ മത്സരമായിരുന്നു ഇതെന്ന് പറഞ്ഞ ദ്യോകോവിച്ച് അൽകാരസിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.

ദ്യോകോവിച്ചിന്റെ 39ാം മാസ്റ്റേഴ്സ് കിരീടമാണിത്. ജയത്തോടെ റാങ്കിങ്ങിൽ അൽകാരസിന് തൊട്ടടുത്തെത്താനും 36കാരനായി. ആഗസ്റ്റ് 28ന് ആരംഭിക്കുന്ന യു.എസ് ഓപണിന്റെ ആദ്യ റൗണ്ട് ജയിച്ചാൽ താരത്തിന് ഒന്നാം റാങ്കിൽ തിരികെയെത്താം. 

Tags:    
News Summary - Djokovic Defeated Alcaraz in a long fight for the title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.