Posted On
date_range Updated On
date_range ക്വാർട്ടറിൽ വീണു; ആസ്ട്രേലിയൻ ഓപണിനോട് വിടചൊല്ലി സാനിയ മിർസ
മെൽബൺ: ക്വാർട്ടർ ഫൈനൽ തോൽവിയോടെ ആസ്രേടലിയൻ ഓപൺ ടെന്നിസ് ടൂർണമെന്റിൽ നിന്ന് സാനിയ മിർസ വിടവാങ്ങി. മിക്സഡ് ഡബിൾസിൽ അമേരിക്കയുടെ രാജീവ് റാമിനൊപ്പം റാക്കറ്റേന്തിയ സാനിയ ആസ്‌ട്രേലിയയുടെ ജൈമി ഫോർലിസ്-ജാസൺ കുബ്ലർ സഖ്യത്തോടാണ് 4-6, 6-7ന് തോറ്റത്.
ഈ സീസണോടെ ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് സാനിയ നേരത്തെ വ്യക്തമാക്കിയിരുന്നു. മൂന്ന് മിക്സഡ് ഡബിൾസ് അടക്കം ആറു ഗ്രാൻഡ്സ്ലാം കിരീടങ്ങളാണ് 35കാരിയായ സാനിയ തെന്റ കരിയറിൽ സ്വന്തമാക്കിയത്. മിക്‌സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം 2009ലും 2016ൽ സ്വിസ് ഇതിഹാസം മാർട്ടിന ഹിൻഗിസിനൊപ്പം ഡബിൾസിലും സാനിയ ആസ്‌ട്രേലിയൻ ഓപൺ നേടിയിട്ടുണ്ട്.
ജിഫ് വിഡിയോക്കൊപ്പം 'ഓർമകൾക്കു നന്ദി' എന്ന് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചാണ് മെൽബണിലെ അവസാന മത്സരം പൂർത്തിയാക്കിയ സാനിയക്ക് ആസ്ട്രേലിയൻ ഓപൺ അധികൃതർ ആദരമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.