Posted On
date_range Updated On
date_range ഡേവിസ് കപ്പ്: ഇന്ത്യക്ക് തരംതാഴ്ത്തൽ
ഹില്ലെറോഡ് (ഡെന്മാർക്): ഡേവിസ് കപ്പ് ടെന്നിസ് ലോക ഗ്രൂപ് പ്ലേ ഓഫ് മത്സരത്തിൽ തോറ്റ ഇന്ത്യ ലോക ഗ്രൂപ് രണ്ടിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഡെന്മാർക്കിനോട് 2-3ന്റെ പരാജയം ഏറ്റുവാങ്ങിയാണ് ഇന്ത്യയുടെ പുറത്താവൽ.
സിംഗ്ൾസിൽ ഡാനിഷ് താരം ഹോൾഗർ റൂണെ 2-6, 2-6ന് ഇന്ത്യയുടെ യുകി ബാംബ്രിയെ തോൽപിച്ചപ്പോൾ സുമിത് നഗൽ 6-4, 3-6, 4-6 സ്കോറിൽ ഓഗസ്റ്റ് ഹോംഗ്രെനിനെ വീഴ്ത്തി തിരിച്ചടിച്ചു. റൂണെ-ജൊഹാനസ് ഇൻഗിൽസെൻ സഖ്യം ഡബ്ൾസിൽ യുകി ബാംബ്രി-രോഹൻ ബൊപ്പണ്ണ ജോടിയെ 2-6, 4-6ന് പരാജയപ്പെടുത്തി.
സിംഗ്ൾസിൽ റൂണെയോട് സുമിത് നഗൽ 5-7, 3-6ന് മുട്ടുമടക്കിയതോടെ 1-3. എന്നാൽ, ആതിഥേയ താരം എൽമർ മോളറെ 6-4,7-6(1)ന് കീഴടക്കി ഇന്ത്യയുടെ പ്രജനീഷ് ഗുണേശ്വരൻ പരാജയത്തിന്റെ ആഴം കുറച്ചു. 2019ൽ പുതിയ ഫോർമാറ്റിലേക്ക് മാറിയ ശേഷം ഇതാദ്യമായാണ് ഇന്ത്യ ഗ്രൂപ് രണ്ടിലേക്ക് തരംതാഴ്ത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.