Posted On
date_range Updated On
date_range ഡേവിസ് കപ്പ്: ആദ്യ കളികൾ ഇന്ത്യക്ക് സ്വന്തം
ഇസ്‍ലാമാബാദ്: ഡേവിസ് കപ്പ് ടെന്നിസ് ലോക ഗ്രൂപ് ഒന്ന് പ്ലേഓഫിൽ പാകിസ്താനെതിരെ ഇന്ത്യക്ക് ഗംഭീര ലീഡ്. ആദ്യ ദിനത്തിലെ രണ്ട് സിംഗിൾസും ജയിച്ച സന്ദർശകർക്ക് ബാക്കിയുള്ള മൂന്നിൽ ഒരു കളികൂടി നേടിയാൽ ലോക ഗ്രൂപ് ഒന്നിലെത്താം.
രാംകുമാർ രാമനാഥനും ശ്രീറാം ബാലാജിയുമാണ് ഗ്രാസ് കോർട്ടിൽ ജയം നേടിയത്. ആദ്യ സിംഗിൾസിൽ ഐസാമുൽ ഹഖ് ഖുറേഷിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് രാംകുമാർ ജയം നേടിയത്. സ്കോർ 6-7, 7-6, 6-0. മൂന്നാം സെറ്റിൽ പരിക്കേറ്റ ഖുറേഷി എളുപ്പം കീഴടങ്ങുകയായിരുന്നു. തകർപ്പൻ സെർവുകളായിരുന്നു രാംകുമാറിന്റെ കരുത്ത്.
ഡബ്ൾസ് സ്പെഷ്യലിസ്റ്റായ ബാലാജി എതിരാളിയായ അഖീൽ ഖാനെ നേരിട്ടുള്ള സെറ്റിൽ തകർത്തു. സ്കോർ: 7-5, 6-3. ഞായറാഴ്ച ഡബ്ൾസിൽ യുകി ഭാംബ്രി-സാകേത് മൈനേനി സഖ്യം മുസമ്മിൽ മുർതസ-ബർക്കത്തുല്ല സഖ്യത്തെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.