​ദ്യോകോവിചിന്‍റെ കലണ്ടർ സ്ലാം സ്വപ്​നം പൊലിഞ്ഞു; മെദ്​വദേവിന്​ കന്നി ഗ്രാൻഡ്​സ്ലാം

ന്യൂയോർക്ക്​: ലോക ഒന്നാം നമ്പർ താരം നൊവാക്​ ദ്യോകോവിചിന്‍റെ കലണ്ടർ സ്ലാം സ്വപ്​നങ്ങൾ തട്ടിത്തെറുപ്പിച്ച്​ ഡാനിൽ മെദ്​വദേവ്​. യു.എസ്​ ഓപൺ പുരുഷ വിഭാഗം ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു റഷ്യൻ താരത്തിന്‍റെ വിജയം. സ്​കോർ: 6-4, 6-4, 6-4.

വർഷത്തെ നാല്​ മേജർ കിരീടങ്ങളും നേടി കലണ്ടർ സ്ലാം തികക്കുന്ന മൂന്നാമത്തെ പുരുഷ താരമാകാനുള്ള ദ്യോകോവിചിന്‍റെ മോഹമാണ്​ പൊലിഞ്ഞത്​. ഇതോടൊപ്പം തന്നെ 21ാം കിരീടവുമായി റോജർ ഫെഡററിനെയും റാഫേൽ നദാലിനെയും മറികടക്കാനുമാകുമായിരുന്നു.

2019 യു.എസ്​ ഒപൺ റണ്ണറപ്പായ മെദ്​വദേവിന്‍റെ കന്നി ഗ്രാൻഡ്​സ്ലാം കിരീടമാണിത്​. മൂന്നാം ഗ്രാൻഡ്​സ്ലാം ഫൈനലിലാണ്​ റഷ്യൻ താരം ആദ്യ കിരീടം ചൂടിയത്​. 21 വർഷത്തിനുശേഷമാണ് ഒരു റഷ്യൻ താരം യു.എസ് ഓപ്പൺ ജേതാവാകുന്നത്​.

52 വർഷങ്ങൾക്ക്​ മുമ്പ്​ റോഡ്​ ലാവറാണ്​ യു.എസ്​ ഓപൺ, ഫ്രഞ്ച്​ ഓപൺ, ആസ്​ട്രേലിയൻ ഓപൺ, വിംബിൾഡൺ കിരീടങ്ങൾ സ്വന്തമാക്കി കലണ്ടർ സ്ലാം തികച്ച അവസാന താരം. ദ്യോകോ റെക്കോഡ്​ എഴുതുന്നത്​ കാണാനായല 23,000ത്തോളം വരുന്ന കാണികളുടെ കൂടെ ലേവറും സന്നിഹിതനായിരുന്നു. ഇത്​ മൂന്നാം തവണയാണ്​ ദ്യോകോ യു.എസ്​ ഓപൺ ഫൈനലിൽ തോൽക്കുന്നത്​. ഡോൺ ബഡ്ജ്​ (1938) ആണ്​ കലണ്ടർ സ്ലാം നേടിയ ആദ്യ പുരുഷ താരം. 

Tags:    
News Summary - Daniil Medvedev shattered Novak Djokovic's calendar Slam dream beating in us open 2021 final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.