Posted On
date_range Updated On
date_range ആസ്‌ട്രേലിയന്‍ ഓപ്പണ്‍: ഫെലിക്‌സിനെ കീഴടക്കി മെദ്‌വദേവ് സെമിയില്‍
മെല്‍ബണ്‍: ആസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗത്തിൽ റഷ്യയുടെ ഡാനില്‍ മെദ്‌വദേവ് കാനഡയുടെ ഫെലിക്സിനെ കീഴ്പ്പെടുത്തി സെമി ഫൈനലിൽ. അഞ്ച് സെറ്റ് നീണ്ട പോരിനൊടുവിലാണ് മെദ്‌വദേവ് സെമിയിലേക്ക് കടന്നത്.
ആദ്യ രണ്ട് സെറ്റ് വഴങ്ങിയ ശേഷമായിരുന്നു മെദ്‌വദേവിന്റെ തിരിച്ചുവരവ്. 7-6, 6-3 എന്ന സ്‌കോറിന് ആദ്യത്തെ രണ്ട് സെറ്റും ഫെലിക്‌സ് നേടിയിരുന്നു. എന്നാൽ മൂന്നാം സെറ്റില്‍ ശക്തമായ പോരാട്ടം നടത്തി മെദ്‌വദേവ് മുന്നേറുകയായിരുന്നു. തുടർന്ന് ടൈ ബ്രേക്കില്‍ മൂന്നാം സെറ്റ് സ്വന്തമാക്കിയ മെദ്‌വദേവ് നാലാം സെറ്റിൽ 7-5 എന്നിങ്ങനെ സ്കോർ നേടി. ഫെലിക്‌സിനും ഇതുപോലെ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 6-4നായിരുന്നു മെദ്വദേവ് അവസാന സെറ്റെടുത്തത്.
നാളെ നടക്കുന്ന സെമി ഫൈനലിൽ സ്റ്റെഫാനോ സിറ്റ്‌സിപാസിനെയാണ് മെദ്‍വദേവ് നേരിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.