യു.എസ് ഓപൺ: മെദ് വദേവ് പുറത്ത്; ഗോഫ്, കിർഗിയോസ്, ഒൻസ് ക്വാർട്ടറിൽ

ന്യൂയോർക്: യു.എസ് ഓപണിൽ നിലവിലെ ചാമ്പ്യൻ റഷ്യയുടെ ഡാനീൽ മെദ് വദേവിന് നാലാം റൗണ്ടിൽ മടക്കം. പുരുഷ സിംഗ്ൾസിൽ ആസ്ട്രേലിയയുടെ നിക് കിർഗിയോസാണ് ക്വാർട്ടർ ഫൈനലിലേക്കുള്ള വഴിയിൽ മെദ് വദേവിനെ മറിച്ചിട്ടത്. സ്കോർ: 7-6(11), 3-6, 6-3, 6-2.

സ്പെയിനിന്റെ പാബ്ലോ കരേനോ ബുസ്റ്റയെ 4-6, 6-3, 6-1, 4-6, 6-3 സ്കോറിൽ കീഴടക്കിയെത്തുന്ന റഷ്യൻ താരം കാരൻ കചെനോവാണ് കിർഗിയോസിന്റെ അടുത്ത എതിരാളി. ഇറ്റലിയുടെ മറ്റേയോ ബെരേറ്റിനി തുടർച്ചയായ രണ്ടാം തവണയും ക്വാർട്ടറിൽ കടന്നു. സ്പാനിഷ് താരം അലെജാൻഡ്രോ ഡാവിഡോവിച് ഫോകിനയെ 3-6, 7-6(2), 6-3, 4-6, 6-2 നാണ് തോൽപിച്ചത്. നോർവേയുടെ കാസ്പർ റൂഡാണ് ബരേറ്റിനിയുടെ ക്വാർട്ടർ എതിരാളി.

ഫ്രാൻസിന്റെ കോറെന്റിൻ മൂട്ടെറ്റിനെ 6-1, 6-2, 6-7(4), 6-2 സ്കോറിൽ വീഴ്ത്തിയാണ് റൂഡ് അവസാന എട്ടിൽ ഇടംപിടിച്ചത്. യു.എസ് ഓപൺ വനിത സിംഗ്ൾസിൽ ഇതാദ്യമായി തുനീഷ്യക്കാരി ഒൻസ് ജാബിയർ ക്വാർട്ടറിൽ കടന്നു. റഷ്യയുടെ വെറോണിക്ക കുഡെർമെറ്റോവയാണ് ഒൻസിനോട് അടിയറവ് പറഞ്ഞത്. സ്കോർ: 7-6(1), 6-4. ആതിഥേയരുടെ കൗമാരതാരം കൊകൊ ഗോഫിനും ഇത് കന്നി ക്വാർട്ടറാണ്. ചൈനയുടെ ഴാങ് ഷുവായ് 7-5, 7-5 സ്കോറിന് ഗോഫിനോട് മുട്ടുമടക്കി.

Tags:    
News Summary - Daniil Medvedev crashes out of US Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.