Posted On
date_range Updated On
date_range വിംബ്ൾഡൺ: ഗോഫ് മൂന്നാം റൗണ്ടിൽ
ലണ്ടൻ: വിംബ്ൾഡണിൽ അമേരിക്കൻ കൗമാര താരം കൊക്കോ ഗോഫ് മൂന്നാം റൗണ്ടിൽ. 66 മിനിറ്റെടുത്ത പോരാട്ടത്തിൽ റുമേനിയൻ താരം അൻക ടൊഡോണിയെ നേരിട്ടുള്ള സെറ്റുകളിലാണ് രണ്ടാം സീഡായ താരം വീഴ്ത്തിയത്.
സ്കോർ 6-2, 6-1. കഴിഞ്ഞ വർഷം ഗോഫ് ഇവിടെ ആദ്യ റൗണ്ടിൽ മടങ്ങിയിരുന്നു. അതിനിടെ, ഈ വർഷം പ്രഫഷനൽ ടെന്നിസിൽനിന്ന് വിരമിക്കുന്ന 37കാരനായ ആൻഡി മറേ മിക്സഡ് ഡബ്ൾസിൽ യുവതാരം എമ്മ റഡുകാനുവുമായി ചേർന്ന് മത്സരിക്കും. പുരുഷ ഡബ്ൾസിൽ സഹോദരൻ ജാമിക്കൊപ്പം കളിക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.