യു.എസ് ഓപൺ കിരീടവുമായി ഏറ്റവും പ്രായം കുറഞ്ഞ ഒന്നാം റാങ്കുകാരനായി കാർലോസ് അൽകാരസ്

യു.എസ് ഓപൺ പുരുഷ സിംഗിൾസ് കിരീടം സ്പെയിനിന്റെ കാർലോസ് അൽകാരസിന്. നോർവെയുടെ കാസ്പർ റൂഡിനെ 6–4, 2–6, 7–6, 6–3ന് പരാജയപ്പെടുത്തിയാണ് അൽകാരസ് കന്നി ഗ്രാൻസ്ലാം കിരീടം സ്വന്തമാക്കിയത്. ഇതോടെ പുരുഷ ടെന്നിസിൽ ലോക ഒന്നാം റാങ്കിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം പത്തൊമ്പതുകാരന് സ്വന്തമായി. ചരിത്രത്തിൽ ആദ്യമായാണ് ടീനേജ് താരം പുരുഷ വിഭാഗത്തിൽ ലോക ഒന്നാം നമ്പർ ആവുന്നത്.

2001ൽ ഇരുപതാം വയസ്സിൽ ഒന്നാം നമ്പറായ ആസ്ട്രേലിയയുടെ‌ ലെയ്‌ട്ടൻ ഹെവിറ്റിന്റെ പേരിലായിരുന്നു ഇതുവരെ റെക്കോർഡ്. 2005ൽ നദാൽ ഫ്രഞ്ച് ഓപൺ ചാമ്പ്യനായ ശേഷം കപ്പുയർത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അൽകാരസ്. 1990ൽ ജേതാവായ പീറ്റ് സാംപ്രാസിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ യു.എസ് ഓപൺ ചാമ്പ്യനുമാണ്.

റഫേൽ നദാലിനെയടക്കം അട്ടിമറിച്ചെത്തിയ യു.എസ് താരം ഫ്രാൻസിസ് ടിഫോയെ സെമിയിൽ തോൽപിച്ചാണ് അൽകാരാസ് കന്നി ഗ്രാൻസ്‌ലാം ഫൈനലിന് യോഗ്യത നേടിയത്. റഷ്യയുടെ കാരൻ ഖാച്ചനോവിനെ തോൽ‌പിച്ചായിരുന്നു അഞ്ചാം സീ‍ഡ് കാസ്പർ റൂ‍‍ഡിന്റെ ഫൈനൽ പ്രവേശം. റൂഡിന് ഈ വർഷത്തെ രണ്ടാം ഗ്രാൻഡ്സ്ലാം ഫൈനലാണിത്. ഫ്രഞ്ച് ഓപണിൽ റഫേൽ നദാലിനു മുന്നിലാണ് റൂഡ് കീഴടങ്ങിയത്.

Tags:    
News Summary - Carlos Alcaraz becomes youngest No.1 with US Open title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.