Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഓപൺ: അസരങ്കയെ തോൽപിച്ച് റിബാകിന ഫൈനലിൽ
മെൽബൺ: രണ്ട് തവണ ആസ്ട്രേലിയൻ ഓപണിൽ കിരീടം ചൂടിയ വിക്ടോറിയ അസരങ്കയെ തോൽപിച്ച് നിലവിലെ വിംബിൾഡൺ ചാമ്പ്യൻ എലേന റിബാകിന ആസ്ട്രേലിയൻ ഓപണിന്റെ ഫൈനലിൽ പ്രവേശിച്ചു. 7-6 (7-4), 6-3 എന്ന സ്കോറിനായിരുന്നു 23കാരിയുടെ വിജയം. 10 വർഷത്തെ ഇടവേളക്ക് ശേഷം കിരീടം നേടുകയെന്ന അസരങ്കയുടെ സ്വപ്നം ഇതോടെ പൊലിഞ്ഞു.
ബെലറൂസിന്റെ അഞ്ചാം സീഡ് അറീന സെബാലങ്ക, സ്വീഡില്ലാ താരം മഗ്ധ ലിനറ്റെ എന്നിവർ തമ്മിലെ സെമിഫൈനലിലെ വിജയിയാകും ശനിയാഴ്ച നടക്കുന്ന ഫൈനലിൽ റിബാകിനയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.