Posted On
date_range Updated On
date_range ആസ്‌ട്രേലിയൻ ഓപ്പൺ; റാഫേൽ നദാൽ മൂന്നാം റൗണ്ടിൽ
ജർമ്മൻ താരം യാനിക്ക് ഹാൻഫ്മാനെ പരാജയപ്പെടുത്തി റാഫേൽ നദാൽ ആസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തി. ബുധനാഴ്ച മെൽബൺ പാർക്കിൽ നടന്ന മത്സരത്തിൽ യാനിക്ക് ഹാൻഫ്മാനെ 6-2, 6-3, 6-4 എന്ന സ്കോറിനാണ് നദാൽ പരാജയപ്പെടുത്തിയത്.
മെൽബൺ പാർക്കിലെ പുരുഷന്മാരുടെ നിരയിൽ അവശേഷിക്കുന്ന ഏക മുൻ ചാമ്പ്യനായ നദാൽ 21ാം ഗ്രാൻഡ് സ്ലാം കീരിടമാണ് ലക്ഷ്യമിടുന്നത്. ഇക്കാര്യത്തിൽ ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കുന്ന സ്വിസ് താരം റോജർ ഫെഡറർ, ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോക്കോവിച്ച് എന്നിവരുമായി സമനിലയിലാണ് നദാൽ. അടുത്ത മത്സരത്തിൽ റഷ്യൻ താരം ഖച്ചനോവോയോ ഫ്രാൻസിന്റെ ബെഞ്ചമിൻ ബോൺസിനെയോ ആവും റാഫേൽ നദാലിന്‍റെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.