Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഓപൺ: നദാൽ, മെദ്‍വദെവ്, ഇഗ രണ്ടാം റൗണ്ടിൽ
മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസ് ടൂർണമെന്റിന് തുടക്കമായപ്പോൾ നിലവിലെ ചാമ്പ്യൻ സ്പെയിനിന്റെ റാഫേൽ നദാൽ, മുൻ ലോക ഒന്നാം നമ്പർ റഷ്യയുടെ ഡാനീൽ മെദ്‍വദെവ്, ലോക ഒന്നാം നമ്പറുകാരി പോളണ്ടിന്റെ ഇഗ സ്വൈറ്റക് തുടങ്ങിയവർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. പുരുഷ സിംഗ്ൾസിൽ ബ്രിട്ടന്റെ ജാക് ഡ്രാപറെ 7-5, 2-6, 6-4, 6-1 എന്ന സ്കോറിനാണ് നദാൽ തോൽപിച്ചത്.
അമേരിക്കയുടെ മാർകസ് ജിറോണിനെ മെദ്‍വദെവ് അനായാസം മറികടന്നു. സ്കോർ: 6-0, 6-1, 6-2. വനിത സിംഗ്ൾസ് ഒന്നാം റൗണ്ടിൽ ജർമൻ താരം ജൂൾ നീമിയറെ 6-4, 7-5നാണ് ഇഗ പരാജയപ്പെടുത്തിയത്. അതേസമയം, ആതിഥേയരുടെ പ്രതീക്ഷയായിരുന്ന നിക് കിർഗിയോസ് പരിക്ക് കാരണം ടൂർണമെന്റിൽനിന്ന് പിന്മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.