ആസ്ട്രേലിയൻ ഓപൺ: മറെ, വവ്റിങ്ക, ഒസാക വീണു

മെൽബൺ: ആസ്ട്രേലിയൻ ഓപൺ ടെന്നിസ് ടൂർണമെന്റിന്റെ രണ്ടാംദിനം രണ്ട് വമ്പന്മാർ വീണു. അഞ്ചു തവണ റണ്ണറപ്പായ ബ്രിട്ടീഷ് താരം ആൻഡി മറെയും 2014ലെ ചാമ്പ്യൻ സ്വിറ്റ്സർലൻഡിന്റെ സ്റ്റാൻ വവ്റിങ്കയും പുരുഷ സിംഗ്ൾസ് ഒന്നാം റൗണ്ടിൽ പുറത്തായി. അർജന്റീനയുടെ തോമസ് മാർട്ടിൻ എച്ചെവെറി 6-4, 6-2, 6-2 സ്കോറിനാണ് മറെയെ മറിച്ചിട്ടത്. ഫ്രാൻസിന്റെ അഡ്രിയാൻ മന്നാറിനോയോട് അഞ്ചു സെറ്റ് നീണ്ട മത്സരത്തിൽ വാവ്റിങ്ക കീഴങ്ങി. സ്കോർ: 6-4, 3-6, 5-7, 6-3, 6-0.

വനിതകളിൽ നാല് തവണ ഗ്രാന്റ്സ്ലാം ജേതാവായ ജപ്പാന്റെ നവോമി ഒസാക ആദ്യ റൗണ്ടിൽ തോറ്റ് പുറത്തായി. 6-4, 7-6 (7/2) എന്ന സ്കോറിന് ഫ്രഞ്ചുകാരി കരോലിന ഗാർസ്യയാണ് ഒസാക​യെ തോൽപിച്ചത്. 

Tags:    
News Summary - Australian Open: Murray, Wawrinka, Osaka fall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.