Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഓപൺ: മെദ്വെദേവ്, സബലേങ്ക മുന്നോട്ട്
മെൽബൺ: ആസ്ട്രേലിയൻ ഓപണിൽ രണ്ടാം സീഡ് ഡാനിൽ മെദ്വെദേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ്, വനിതകളിൽ രണ്ടാം സീഡ് അറീന സബലേങ്ക തുടങ്ങിയവർ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. മെദ്വെദേവ് 7-6, 6-4, 4-6, 6-2ന് നിക് കിർഗിയോസിനെയും സിറ്റ്സിപാസ് 7-6, 6-7, 6-3, 6-4ന് സെബാസ്റ്റ്യൻ ബായസിനെയും സബലേങ്ക 1-6, 6-4, 6-2ന് വാങ് സിൻയുവിനെയുമാണ് തോൽപിച്ചത്.
ആൻഡി മറെ, പുറത്തായപ്പോൾ സീഡഡ് താരങ്ങളായ യാനിക് സിന്നർ, റോബർട്ടോ ബൗറ്റിസ്റ്റ് ആഗട്ട്, ടെയ്ലർ ഫ്രിറ്റ്സ് എന്നിവർ മുന്നേറി. വനിതകളിൽ മൂന്നാം സീഡ് ഗാർബിൻ മുഗുരുസയും 17ാം സീഡ് എമ്മ റാഡുകാനുവും തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.