ആസ്ട്രേലിയൻ ഓപൺ: ദ്യോകോവിചിനെ വീഴ്ത്തി സിന്നർ ഫൈനലിൽ

മെൽബൺ: ആസ്ട്രേലിയൻ ഓപൺ പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ നൊവാക് ദ്യോകോവിച് പുറത്ത്. ഇറ്റലിയിൽനിന്നുള്ള നാലാം സീഡ് താരം ജാനിക് സിന്നറാണ് നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ സെർബിയക്കാരനെ തകർത്തുവിട്ടത്. സ്കോർ: 6-1, 6-2, 6-6 (8-6), 6-3. ഇതോടെ ദ്യോകോവിചിന്റെ 25ാം ഗ്രാന്റ് സ്ലാം കിരീടമെന്ന സ്വപ്നമാണ് വീണുടഞ്ഞത്.

ആദ്യ രണ്ട് സെറ്റും അനായാസം നേടിയ സിന്നറിനെതിരെ മൂന്നാം സെറ്റിൽ ദ്യോകോവിച് ശക്തമായി തിരിച്ചുവരുകയും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സ്കോർ 6-6ലെത്തിക്കുകയും ചെയ്തു. ടൈ ബ്രേക്കറിലേക്ക് നീണ്ട സെറ്റ് 8-6ന് ദ്യോകോ സ്വന്തമാക്കി. എന്നാൽ, വിട്ടുകൊടുക്കാൻ തയാറാവാതിരുന്ന സിന്നർ നാലാം സെറ്റ് അധികം പ്രയാസപ്പെടാതെ നേടിയതോടെ മത്സരവും സ്വന്തമാക്കുകയായിരുന്നു. ജർമനിയിൽനിന്നുള്ള അലക്സാണ്ടർ സ്വരേവും റഷ്യക്കാരൻ ഡാനിൽ മെദ്‍വദേവും തമ്മിൽ ഇന്ന് നടക്കുന്ന സെമിഫൈനലിലെ വിജയിയാകും ഞായറാഴ്ച നടക്കുന്ന ഫൈനലിലെ എതിരാളി.

12ാം സീ​ഡാ​യ അ​മേ​രി​ക്ക​ൻ താ​രം ടെ​യ്‍ല​ർ ഫ്രി​റ്റ്സി​നെ 7-6 (7-3), 4-6, 6-2, 6-3ന് ​മ​റി​ക​ട​ന്നാ​ണ് ദ്യോകോവിച് അ​വ​സാ​ന നാ​ലി​ലെ​ത്തി​യിരുന്നത്. താരത്തിന്റെ 48ാം ഗ്രാ​ൻ​ഡ്സ്ലാം സെ​മി ഫൈ​ന​ലായിരുന്നു ഇന്ന് അരങ്ങേറിയത്. റ​ഷ്യ​ക്കാ​ര​ൻ ആ​ന്ദ്രെ റ​ബ് ലോ​വി​നെ 6-4, 7-6, 6-3 സ്കോ​റി​ന് തോ​ൽ​പി​ച്ചാ​യിരുന്നു സി​ന്നറുടെ സെമി പ്രവേശം.

Tags:    
News Summary - Australian Open: Jannik Sinner stuns Novak Djokovic to reach final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.