Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഓപൺ; ദ്യോകോവിചിന് ജയം
മെൽബൺ: 25ാം ഗ്രാൻഡ് സ്ലാം കിരീടവും ലോക റെക്കോഡും ലക്ഷ്യമിടുന്ന സെർബിയൻ സൂപ്പർതാരം നൊവാക് ദ്യോകോവിച് ആസ്ട്രേലിയൻ ഓപണിൽ ആദ്യ കടമ്പ കടന്നു. പുരുഷ സിംഗ്ൾസ് ഒന്നാം റൗണ്ടിൽ ക്രൊയേഷ്യൻ കൗമാരക്കാരൻ ദിനോ പ്രിസ്മിച്ചിനെയാണ് തോൽപിച്ചത്. സ്കോർ: 6-1, 6-7, 6-3, 6-4.
ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടങ്ങളെന്ന ആസ്ട്രേലിയക്കാരി മാർഗരറ്റ് കോർട്ടിന്റെ (24) റെക്കോഡിനൊപ്പമാണ് ദ്യോകോയിപ്പോൾ. ആസ്ട്രേലിയൻ ഓപൺ നേടിയാൽ 25 കിരീടങ്ങളുമായി മുന്നിലെത്തും. ആസ്ട്രേലിയൻ ഓപണിൽ ഏറ്റവുമധികം ചാമ്പ്യനായതും കോർട്ട് (11) തന്നെ. 10 കിരീടങ്ങളുമായി ദ്യോകോവിച് മറ്റൊരു റെക്കോഡിന് അരികിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.