Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഓപൺ: ദ്യോകോവിച് സെമിയിൽ
മെൽബൺ: 22ാം ഗ്രാൻഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന സെർബിയൻ സൂപ്പർ താരം നൊവാക് ദ്യോകോവിച് ആസ്ട്രേലിയൻ ഓപൺ ടെന്നിസ് സെമി ഫൈനലിൽ പ്രവേശിച്ചു.
റഷ്യയുടെ ആന്ദ്രെ റബ് ലോവിനെ ക്വാർട്ടർ ഫൈനലിൽ 6-1, 6-2, 6-4 സ്കോറിനാണ് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ചത്തെ സെമിയിൽ അമേരിക്കയുടെ ടോമി പോളാണ് എതിരാളി. അമേരിക്കക്കാർ തമ്മിൽ നടന്ന ക്വാർട്ടർ മത്സരത്തിൽ ബെൻ ഷെൽട്ടനെ 7-6(6), 6-3, 5-7, 6-4ന് തോൽപിച്ചു ടോമി.
പുരുഷ സിംഗ്ൾസിൽ റഷ്യയുടെ കാരൻ ഖചനോവ്-ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസ് സെമിയും നാളെ നടക്കും. വനിത സിംഗ്ൾസിൽ കസാഖ്സ്താന്റെ എലേന റിബാകിന-ബെലറൂസിന്റെ വിക്ടോറിയ അസരങ്ക, പോളണ്ടിന്റെ മഗ്ദ ലിനെറ്റെ-ബെലറൂസിന്റെ അറീന സെബാലങ്ക സെമി പോരാട്ടങ്ങൾ വ്യാഴാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.