Posted On
date_range Updated On
date_range ആസ്ട്രേലിയൻ ഓപൺ: മെദ്വദേവും സിറ്റ്സിപാസും പ്രീ ക്വാര്‍ട്ടറില്‍
സിഡ്നി: ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ ഡാനില്‍ മെദ്വദേവും നാലാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസും ആസ്ട്രേലിയന്‍ ഓപണിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മിക്സഡ് ഡബിൾസിൽ ഇന്ത്യ- ക്രൊയേഷ്യൻ സഖ്യമായ റോഷൻ ബൊപ്പണ്ണ - ദരീജ ജുറാക് ഷ്റെയിബർ സഖ്യം ആദ്യ റൗണ്ടിൽ പുറത്തായി.
നെതർലാണ്ടിന്റെ വാന്‍ ഡി സാന്സ്ഷല്പ്പിനെ 6-4, 6-4, 6-2നാണ് മെദ്വദേവ് പരാജയപ്പെടുത്തിയത്. ഫ്രാന്‍സിന്റെ ബെനോയ്ട്ട് പെയ്റിയെ 6-3, 7-5, 6-7, 6-4 ന് കീഴടക്കിയാണ് പ്രീ ക്വാർട്ടറിൽ കടന്നത്. റാഫേല്‍ നദാല്‍, അലക്സാണ്ടര്‍ സ്വരേവ്, ഗൈല്‍ മോണ്‍ഫില്‍സ് തുടങ്ങിയ വമ്പൻ താരങ്ങളും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.